ആധാർ കാർഡ് എടുക്കാൻ ഒപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം. ശിരോവസ്ത്രം അഴിച്ചാൽ മാത്രമേ ഒപ്പിട്ടൂവെന്ന് നിർബന്ധം പറഞ്ഞ നഗരസഭ സെക്രട്ടറി അനിത ദേവിക്കെതിരെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
രാവിലെ 10ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുസ്ലിം ലീഗ് കൗൺസിലർമാരും പ്രതിഷേധവുമായെത്തി.