ഭിക്ഷാടന സമരം നടത്തി കോൺഗ്രസ് നഗരസഭയുടെ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭിക്ഷാടനം നടത്തി ലഭിച്ച സംഖ്യ നഗരസഭാ സെക്രട്ടറിയെ ഏൽപ്പിച്ചു. നഗരസഭയിലെ 150 കിലോമീറ്റർ വരുന്ന റോഡുകൾ പൊളിഞ്ഞത് പ്രവർത്തകർ പലതവണ നഗരസഭ സെക്രട്ടറിയുടെയും ചെയർപേഴ്സണിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നഗരസഭയുടെ വിശദീകരണം.
ഈ പാശ്ചാത്തലത്തിലാണ് കോൺഗ്രസ് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും ഭിക്ഷാടനം നടത്തിയത്. ലഭിച്ച സംഖ്യ മണ്ഡലം പ്രസിഡന്റ് സി. വി. സതീഷിന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഏൽപ്പിച്ചു.