നവീകരണത്തിന്റെ പാതയിലൂടെ കുതിക്കുന്ന ഇന്ത്യൻ വ്യോമസേന 90 ആം വാർഷിക ആഘോഷങ്ങളുടെ നിറവിൽ എത്തി നിൽകെ മുൻ വ്യോമ സൈനികർ സേനക്ക് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് എയർ ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് കമ്മാഡൻറ് എയർ കമ്മോ ഡോർ ആർ.വി.രാംകിഷോർ പറഞ്ഞു.
ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ച് എയർ ഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ സംഘടിപ്പിച്ച മുൻ വ്യോമ സൈനികരുടെ കുടുംബ സംഗമം ഉൽഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറ്ററൻ എയർ മാർഷൽ എം.എസ്.ജി മേനോൻ മുഖ്യപ്രഭാഷണം നടത്തി.
ചാപ്പ്റ്റർ വൈസ് പ്രസിഡന്റ് എൻ. കൃഷണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനിക ക്ഷേമ ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, കേണൽ (റിട്ട. ) ടി ശങ്കരനാരായണൻ, എസ്.ബി.ഐ പാലക്കാട് റീജിയണൽ മാനേജർ കെ.ആർ
അനന്തനാരായണൻ, വെറ്ററൻ കോഡ്രൺ ലീഡർ എം.രാജൻ, സെക്രട്ടറി എസ്.എം.നൗഷാദ് ഖാൻ, ഹരിദാസ് ടി.പി എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും, 1971ലെ യുദ്ധത്തിൽ പങ്കെടുത്ത വ്യോമ സൈനികരേയും ആദരിച്ചു.