‘അറവുശാല നവീകരണം :
ഉടൻ ആരംഭിക്കണം’
- വാർഡ് സഭാ യോഗം
പാലക്കാട് നഗരസഭയുടെ കീഴിൽ പുതുപ്പള്ളിത്തെരുവിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ നവീകരണ പ്രവർത്തനം സാങ്കേതിക തടസ്സങ്ങൾ നീക്കി എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് 32-ാം വാർഡിന്റെ വാർഡ് സഭാ യോഗം ആവശ്യപ്പെട്ടു.
അറവുശാല പുതുക്കിപണിയുന്നതിന് കിഫ്ബി ഫണ്ട് 11. 29 കോടി അനുവദിച്ചുവെങ്കിലും വിവിധ തരത്തിലുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് നിർമ്മാണം വൈകുന്നത്. ജനവാസമേഖലയിൽ അശാസ്ത്രീയമായ രീതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്നുമുള്ള മാലിന്യങ്ങളും ദുർഗന്ധവും കാരണം പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
ഇക്കാര്യം പരിഗണിച്ച് വൈകാതെ തന്നെ പരിഹാരമുണ്ടാക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലർ എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ എസ്. സുരേഷ്, വാർഡ് സമിതി കൺവീനർ എം. കാജാഹുസൈൻ, എം.റിയാസ്, സുദേവൻ തുടങ്ങിയവർ സംസാരിച്ചു.