പാലക്കാട് :നാട് ലഹരിച്ചുഴിയിൽ,ഭരണകൂടനിസംഗതക്കെതിരെ പെൺ ജാഗ്രത എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച് നടത്തി.
ലഹരി മാഫിയ തലവന്മാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും മയക്കു മരുന്ന് വ്യാപനത്തിന് എതിരായി ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമല്ലെന്നും ഭരണകൂടം പുലർത്തുന്ന നിസ്സംഗത ഭയപ്പെടുത്തുന്നതാണെന്നും അതിനെതിരെ വിമൻ ജസ്റ്റിസ് പൊരുതുമെന്നും മാർച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് വിമൻ ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി
ചന്ദ്രിക കൊയിലാണ്ടി ആവശ്യപ്പെട്ടു..
, രാഷ്ട്രീയ – ഉദ്യോഗസ്ഥ – മാഫിയ കൂട്ട് കെട്ടു അവസാനിപ്പിക്കുക,ലഹരി മരുന്ന് കൈവശം വെക്കുന്നവർക്കുള്ള ശിക്ഷ ഇളവ് ചെയ്ത് കൊണ്ടുള്ള NDPS ആക്ട് ചട്ടഭേദഗതി റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രകടനം നടന്നത്
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷക്കീല കരിങ്ങാനാട് അധ്യക്ഷത വഹിച്ചു, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി പി മോഹൻദാസ്, എം സുലൈമാൻ, സൈദ് ഇബ്രാഹിം,ശബ്നം പി നസീർ, ( ഫ്രട്ടെണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ),വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം ഹാജറ ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫിയ ഇക്ബാൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ് നന്ദിയും പറഞ്ഞു.സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം സുൽത്താൻ പേട്ട, കോർട്ട് റോഡ്, കോട്ടമൈതാനം വഴി കളക്ടറേറ്റിനു മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബിറ ആലത്തൂർ, ഹബീബ മൂസ, ഷഹീറ വല്ലപ്പുഴ, ഷെറീന ഉമ്മർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ഫോട്ടോ :ഭരണകൂട നിസംഗതക്കെതിരെ വിമൺ ജസ്റ്റിസ് മൂവ്മെന്റ് നടത്തിയ മാർച്ച് കളക്ടറേറ്റിനു മുൻപിൽ പോലീസ് തടഞ്ഞപ്പോൾ