ലഹരിയ്ക്കെതിരായ പ്രതിരോധം സർക്കാർ നടപടി സ്വാഗതാർഹം …
എ സി പി ജില്ലാ കമ്മിററി
——– – – – – – – ………..
പാലക്കാട്,
സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരിക്കും മയക്കുമരുന്നിനുമെതിരെ
ഒക്ടോബർ രണ്ട് മുതൽ
പ്രതിരോധം സംഘടിപ്പിക്കാനുള്ള
കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന്
എൻ സി പി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
എൻ സി പി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി
അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യവും പേവിഷബാധ
നിയന്ത്രിക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന്
യോഗം അഭ്യർത്ഥിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് “മഹാത്മാവിലേക്ക് മടങ്ങാം, മതേതര
ഇൻഡ്യ വീണ്ടെടുക്കാം”
എന്ന സന്ദേശവുമായി
എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന
ഉപവാസം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ
പി എ റസാഖ് മൗലവി,
ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ,
പി അബ്ദുറഹിമാൻ,
നേതാക്കളായ മോഹൻ ഐസക്ക്, എം എൻ സൈഫുദ്ദീൻ കിച്ച്ലു,
കെ പി അബ്ദുറഹിമാൻ,
സി എ സലോമി,
എം ടി സണ്ണി, റജി ഉള്ളിരിക്കിൽ, ഷെനിൻ മന്ദിരാട് ,എം എം കബീർ,
ജിമ്മി ജോർജ്, എസ് ജെ എൻ നജീബ്,കബീർ വെണ്ണക്കര, എസ്സ് ബഷീർ,
എം ആർ മണികണ്ഠൻ.
എം ജനാർദ്ദനൻ,
സുലൈമാൻ അടിച്ചിറ,
സി ശ്രീക്കുട്ടൻ,
ഇ വി നൂറുദ്ദീൻ, പി സി ഹെദരലി,
പി സിദ്ധിക്ക്, എന്നിവർ സംസാരിച്ചു.