പ്രതീകാത്മക നായയുടെ രൂപം കളക്ടർക്ക് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തെരുവ് നായ ശല്യം വ്യാപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ
ഭരണകൂടത്തിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതീകാത്മക നായയുടെ രൂപം കലക്ടറേറ്റിൽ ഇന്ന് സമർപ്പിച്ചു. പാലക്കാട് ജില്ലാ കലക്ടറേറ്റിൽ ആണ് പ്രധിഷേധം സംഘടിപ്പിച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ. സദ്ദാം ഹുസൈൻ അധ്യക്ഷനായി സമൂഹത്തിൽ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഒരു ഭരണകൂടമാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നും പേവിഷബാധ വാക്സിൻ നിർമ്മാതാക്കളുടെ ഒരു സ്വകാര്യ ഏജന്റായി മാറിയിരിക്കുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും എന്നും സമരക്കാർ പറഞ്ഞു.