കവിത രചന മത്സരവും കവി സദസ്സും – പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയും അഹല്യ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ചു
ഓണത്തോടനുബന്ധിച്ച് പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയും അഹല്യ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി കവിത രചന മത്സരവും കവിത സദസ്സും സംഘടിപ്പിച്ചു. സെപ്റ്റംബർ 06, ചൊവ്വാഴ്ച രാവിലെ 9:30 മുതൽ പാലക്കാട് സിവിൽ സ്റ്റേഷന് സമീപമുള്ള ജില്ല പബ്ലിക് ലൈബ്രറിയിലാണ് പരിപാടി നടത്തിയത്. എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, മലയാളത്തിലുള്ള കവിത രചന മത്സരത്തിൽ പങ്കെടുത്തു. തുടർന്നു നടന്ന കവിത സദസ്സിൽ, ഇവരിൽ നിന്നും തെരഞ്ഞെടുത്ത യുവ കവികളും, മറ്റു പ്രശസ്ത കവികളും കവിതകൾ അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മെമെന്റോയും നൽകി. ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ഇവയിൽ നിന്നും തെരഞ്ഞെടുക്കുന്ന കവിതകൾ, പ്രസിദ്ധീകരിക്കുന്നതാണ്. കവിത സദസ്സിൽ പാലക്കാട് ജില്ല പബ്ലിക് ലൈബ്രറി സെക്രട്ടറി, ശ്രീ. ടി. ആർ. അജയൻ അദ്ധ്യക്ഷത വഹിച്ചു. അഹല്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ, ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള മുഖ്യ അതിഥി ആയിരുന്നു. ഡോ. പാർവതി വാര്യർ, ഡോ. എസ്. ശ്രീനാഥൻ, ഡോ. സുനിത ഗണേഷ്, ഡോ. അബ്ദുൾ ഷുക്കൂർ, ശ്രീ. മുരളി എസ്. കുമാർ, പ്രൊഫ. ഗിരിജ സി., ശ്രീമതി. സുഗുണ സന്തോഷ്, ശ്രീ. ജമീൽ കുമാർ, ശ്രീ. കെ. ജയചന്ദ്ര കുമാർ, ശ്രീമതി. ബിനു എന്നീ ക്ഷണിക്കപ്പെട്ട കവികൾ കവിതകൾ അവതരിപ്പിച്ചു.