സിപിഐ ജില്ലാ കൗൺസിലിലേക്ക് കടുത്ത മത്സരം
പക്ഷങ്ങൾ തമ്മിൽ നടന്ന പോരാട്ടത്തിൽ
ഔദ്യോഗിക വിഭാഗം ആധിപത്യം
നിലനിർത്തിയെങ്കിലും ഔദ്യോഗിക പാനലിന് എതിരെ മത്സരിച്ച 15ൽ നാലു പേർ വിജയിച്ചു.
ജില്ലാ കൗൺസിലിലേക്ക് ഔദ്യോഗിക പക്ഷം അവതരിപ്പിച്ച7 പേരെ ഒഴിവാക്കണം എന്ന ആവശ്യത്തെ ചൊല്ലിയാണ് ജില്ലാ കൗൺസിലിലേക്ക് വോട്ടെടുപ്പ് വേണ്ടി വന്നത്
പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് 28 പേരും ഇസ്മയിൽ പക്ഷത്ത് നിന്ന് 17 പേരും ജില്ലാ കൗൺസിലിൽ എത്തി. .