പാലക്കാട് ബാങ്കിങ്ങിൽ “സമ്പൂർണ്ണ ഡിജിറ്റൽ ” ഔദ്യോഗിക പ്രഖ്യാപനം പാലക്കാട് ജില്ല “സമ്പൂർണ്ണ ഡിജിറ്റൽ ‘ ബാങ്കിങ്ങായതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി. കെ. ശ്രീകണ്ഠൻ എം. പി നിർവഹിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വാണിജ്യ-ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം സേവിങ്സ്, കറന്റ് അക്കൗണ്ടുകൾക്ക് ഒരു ഡിജിറ്റൽ മാധ്യമം കൂടെ ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ സമ്പൂർണ ഡിജിറ്റൽ പാലക്കാട് ആയി പ്രഖ്യാപിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 90 ദിവസത്തെ ബോധവത്കരണ പരിപാടിയിലൂടെ ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം,