പാലക്കാട്: സ്ക്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. മേലാമുറിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്.
റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്ബോഴാണ് അപകടമുണ്ടായത്.
പാലക്കാട് കാണിക്ക മാതാ സ്ക്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോറിക്ഷ. പതിനൊന്ന് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.