യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി ചുങ്കത്ത് പറഞ്ഞു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോബി വി. ചുങ്കത്ത്. ജില്ലാ പ്രസിഡന്റ് പി. എസ്. സിംസൺ അധ്യക്ഷനായി. സുത്യാർ ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ പാലക്കാട് ഡിവൈഎസ്പി വി. കെ. രാജു ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ. ഷൈജു എബ്രഹാം എന്നിവരെ ആദരിച്ചു.