സി പി ഐ ജില്ലാ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടങ്ങി സിപിഐ പാലക്കാട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കുമെന്ന് അറിയിച്ചു. ഇന്ന് പാലക്കാട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേഷനത്തിലാണ് സിപിഐ ജില്ലാ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. 23ന് വൈകീട്ട് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വാർത്താ സമ്മേളനത്തിൽ ടി സിദ്ധാർത്ഥൻ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവർ പങ്കെടുത്തു.