കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാൾ അടക്കം രണ്ട് പേർ പിടിയിൽ
പാലക്കാട്: മരുതറേ,ഡ് CPI M പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായിരിക്കുന്നത്.
ഒരാളെ പട്ടാമ്ബിയിൽ നിന്നും, മറ്റൊരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാൻ വധക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേൽനോട്ടത്തിൽ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി മൊഴി നൽകിയിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് എഫ്ഐആറിലും പറയുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളാണെന്നും എഫ്ഐആറിലുണ്ട്.