പാലക്കാട് കെ. ടി. ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചത്.
യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജലീൽ പരാമർശം പിൻവലിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.