വാളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയോടെ കോങ്ങാമ്പാറ നിലംപതി പാലം വെള്ളത്തിൽ മുങ്ങി. വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് ഉയർത്തിയിട്ടുള്ളത്. കോങ്ങാമ്പാറ നിലംപതി പാലം വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.