53 മ
454 ക
ചിറ്റില്ലഞ്ചേരി ഡിവൈഎഫ്ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് ആർഎസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ. സുജീഷ് പ്രദേശത്തുണ്ടായിരുന്ന സമയത്തെല്ലാം ബിജെപിയുടേയും ആർഎസ്എസിന്റെയും സജീവ പ്രവർത്തകനായിരുന്നു. അതുകൊണ്ട് തന്നെ എന്തായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു
കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങുകയായിരുന്നു