നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്, നഗരസഭ ചെയര്‍പേഴ്സനെ ഉപരോധിച്ചു.നഗരത്തിലെ 14 റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്.
റോഡിലെ കുഴികള്‍ നിറഞ്ഞ വസ്ത്രം അണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സദാം ഹുസൈന് ഉപരോധത്തിനു എത്തിയത്.
മഴക്കാലത്തു ചെളിക്കുളം ആകുന്ന റോഡുകള്‍ അപകടക്കെണിയാണ്. സമരക്കാരെ പോലിസ് അറെസ്റ്റ് ചെയ്തു നീക്കി.