മലമ്പുഴ ഡാം ഇന്ന് തുറക്കില്ല. ഇന്ന് രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിന് ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ട് ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.