കാറിൽ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് മണ്ണാർക്കാടിന് സമീപം തച്ചമ്ബാറയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു അപകടം.പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് വാൻഡവർ സയിദും (64) പരിക്കുകളോടെ ആശുപത്രിയിലാണ്.