ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസിന്റെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താൽ.
കേന്ദ്ര സർക്കാരിന്റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930 കോടി രൂപയ്ക്കാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന ദിവസമായതിനാലാണ് ഓഗസ്റ്റ് നാലിന് ഹർത്താൽ