ജില്ലയിൽ വരുന്ന മൂന്ന് ദിവസം റെഡ് അലെർട്ട്*
*ജില്ല കലക്ടറുടെ ജാഗ്രത നിർദ്ദേശം*
പാലക്കാട് ജില്ലയിൽ ഇന്നും (ആഗസ്റ്റ് 2) ,ആഗസ്റ്റ് 3, 4 തിയ്യതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായി തുടരുന്നതിനാൽ നെല്ലിയാമ്പതി ആലത്തൂർ ഭാഗങ്ങളിൽ നിന്ന് ഏതാനും പേരെ മാറ്റി താമസിപ്പിക്കാൻ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
മാറി താമസിക്കാൻ നിർദ്ദേശിക്കുന്ന തഹസിൽദാർമാരുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലുള്ളവർ സ്വയം മാറി താമസിക്കാൻ തയ്യാറാവണമെന്നും ക്യാംപുകൾ സജ്ജമാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
*നെല്ലിയാമ്പതിയിൽ ക്യാമ്പ് തുറന്നു; ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു*
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിൽ ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 12 സ്ത്രീകളും എട്ട് പുരുഷന്മാരും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.
ജില്ലയിൽ താലൂക്കുകളിൽ 24 മണിക്കൂർ താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
*കൺട്രോൾ റൂം നമ്പറുകൾ*
1.പാലക്കാട് – 0491 2505770
2.ചിറ്റൂർ – 0492 3224740
3. ആലത്തൂർ – 04922 222324
4. പട്ടാമ്പി – 0466 2214300
5. ഒറ്റപ്പാലം – 0466 2244322
6. മണ്ണാർക്കാട് – 0492 4222397
7. അട്ടപ്പാടി – 9846243440, 6282905701
*മഴ: ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം*
ജില്ലയിൽ വരും ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോരിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഇന്ന്(ഓഗസ്റ്റ് രണ്ട്) വൈകിട്ട് 4:30 ന് ഓൺലൈനായി അടിയന്തിര യോഗം ചേരും.