പാലക്കാട് G B റോഡിലുള്ള ബാവ മെഡിക്കൽസ് ന്റെ മുൻവശമുള്ള കെട്ടിടം ഇന്ന് രാവിലെ 9.15 ന് തകർന്ന് വീണു.തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി.
KVVES പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ ബാബു കോട്ടയിൽ, പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. എം. സ്. സിറാജ്,ജില്ലാ മീഡിയ കോ ഓർഡിനേറ്റർ ശ്രീ.അസ്സൻ മുഹമ്മദ് ഹാജി, പാലക്കാട് മർച്ചന്റ് യൂണിയൻ ഭാരവാഹി ശ്രീ ജോബി (പ്രിൻസ് ഹാർഡ് വെയർ ) എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.