മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി.
കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാല്‍ സമുദായ ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്തതിനാലാണ് കുടുംബത്തെ ജനറല്‍ ബോഡി യോഗം ചേരുന്നതുവരെ മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്ന് സമുദായ അംഗങ്ങള്‍ പറഞ്ഞു. അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടുന്നതായാണ് പരാതി. .
നിലവില്‍ ക്ഷേത്രത്തില്‍ പോലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല, കുട്ടികളെ മറ്റു കുട്ടികള്‍ കളിക്കാനും കൂട്ടുന്നില്ലെന്നും കുടുംബം പറയുന്നു. നീതി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഊര് വിലക്കിയിട്ടില്ലെന്നും സമുദായ ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ക്കുകയും, ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ ജനറല്‍ ബോഡി യോഗം കൂടുന്നതുവരെ മാറ്റി നിര്‍ത്തുകയാണ് ചെയ്തത് എന്നും സമുദായ അംഗങ്ങള്‍ പറഞ്ഞു.