ഒലവക്കോട് : എം ഇ എസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു.
ഷാഫി പറമ്പിൽ എം എൽ എ ഉത്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെന്റ് ചെയർമാൻ എം അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു.
എം ഇ എസ് സംസ്ഥാന സെക്രട്ടറിമാരായ എ ജബ്ബാറലി, എസ് എം എസ് മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി എ സെയ്യിദ് താജുദ്ധീൻ, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ടി എം നസീർ ഹുസൈൻ, പ്രിൻസിപ്പാൾ എം എം ലീല, ഹെഡ്മിസ്ട്രെസ് ഷൈനി,
പി ടി എ വൈസ് പ്രസിഡന്റ് സലീം. വി , വിദ്യാർത്ഥി പ്രതിനിധികളായ അർജുൻ. കെ.വി, സാന്ദ്രാ സന്തോഷ്, ആയുഷ് . കെ. എന്നിവർ സംസാരിച്ച്ചു. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം എൽ എ പുരസ്കാരങ്ങൾ നൽകി.