ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ഊർജ്ജമന്ത്രാലയം ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യപവർ 2047 ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുത മഹോത്സവം 29 ന് വൈകിട്ട് 3. 30ന് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരൻ എം. എൽ. എ. അധ്യക്ഷനാവും.
സമ്പൂർണ്ണ വൈദ്യുതീകരണം, വൈദ്യുതീകരണ പദ്ധതികൾ, ഉപഭോക്തൃ അവകാശങ്ങൾ, പാരമ്പര്യേതര ഊർജ്ജം, വൈദ്യുത ഉത്പാദന ശേഷി വികസനം തുടങ്ങിയ സേവനങ്ങളെ ഉൾകൊള്ളിച്ചുള്ള ഹ്രസ്വ ചിത്രങ്ങൾ എന്നിവയും കലാസാംസ്ക്കാരിക പരിപാടികളും നടക്കും. ജില്ലാ കലക്ടർ മൃൺമയി ജോഷി, എൻ. ജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീദ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ. ശാരദ എന്നിവർ പങ്കെടുക്കും