തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗവും കോയമ്ബത്തൂര്‍ രാമകൃഷ്ണകോലേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വീഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ ഫിലിപ്പ് ആല്വിന് പ്രിന്‍സ് (27) ആണ് മരിച്ചത്.
വാളായാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്ബില്‍ തേങ്ങയിടുന്നതിനിടെയായിരുന്നു അപകടം. മുളകൊണ്ട് നിര്‍മ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
കഞ്ചിക്കോട് സബ്സ്റ്റേഷനില്‍ നിന്ന് മലബാര്‍ സിമന്റ്സ് കമ്ബനിയിലേക്ക് പോകുന്ന 64 കെവി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.