പാലക്കാട് : ഏകമുഖ നികുതിയിലൂടെ വിലനിലവാരം പിടിച്ചു നിർത്താമെന്ന വാഗ്ദാനം പാഴ്വാക്കായി മാറിയെന്ന് GST യിലൂടെ തിരിച്ചറിഞ്ഞതായി ഹ്യൂമൺ റൈറ്റ് പ്രൊട്ടക്ഷൻ ആൻഡ് എൻവയോൺമെന്റ് മൂവ്മെന്റ്
ധാന്യങ്ങൾക്ക് 5 % GST എന്ന് കേട്ട പാടെ മിൽമ ഉയർത്തിയ വിലകൾ ധാന്യ GST പിൻവലിച്ച ശേഷവും അതേപടി തുടരുകയാണെന്ന് HRPEM ജില്ലാ പ്രതിഷേധ യോഗം കുറ്റപ്പെടുത്തി..
ധാന്യങ്ങൾക്ക് ഏർപ്പെടുത്തുന്ന GST യിലൂടെ കർഷകനോ
മിൽമ വില ഉയർച്ചയിലൂടെ ക്ഷീരകർഷകനോ ഗുണമുണ്ടാകുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു
സാധാരണക്കാരനെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന മുഴുവൻ നികുതി ഭാരങ്ങളും ഭരണാധികാരികൾ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ….
ജില്ലാ പ്രസിഡണ്ട് ബഷീർ കൊടുന്തിരപുള്ളി അദ്ധ്യക്ഷത വഹിച്ച യോഗം ദേശീയ ചെയർമാൻ ജോർജ് സിറിയക് ഉദ്ഘാടനം ചെയ്തു ജനറൽ സെകട്ടറി സിറാജ് കൊടുവയൂർ. H നൂർ മൂഹമ്മദ്, ജ്യോതി . സി. കെ.എ കമറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു …..