മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. മലമ്പുഴ ആനക്കല്ലിന് സമീപമാണ് പുലി ഇറങ്ങിയത്. ആനക്കൽ വീട്ടിൽ വളർത്തുന്ന 4 ആടുകളെ പുലി ഭക്ഷണമാക്കി. വീടിനോട് ചേർന്നുള്ള തൊഴുത്തിലായിരുന്നു ആടിനെ കെട്ടിയിരുന്നത്. തുടർച്ചയായി വന്യ ജീവികളുടെ കാരണം ആനക്കൽ നിവാസികൾ ഭീതിയിലാണ്.