വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകള്‍ തിങ്കളാഴ്ച നടത്തുമെന്ന് ആശുപത്രി അധികൃതര്‍.
രോഗികളെ വെള്ളം ഇല്ലാത്തതിനാല്‍ മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചു ആരോഗ്യമന്ത്രി രംഗത്തെത്തി.
കനത്ത മഴയെ തുടര്‍ന്ന് ശിരുവാണി ഡാമിലെ ജലവിതരണം ഭാഗികമായി തടസപ്പെട്ടതിനാല്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം വബത്തലത്തിലായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങുകയും, ഗുരുതര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ,