.
പാലക്കാട്: അവിചാരിതമായി പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഉച്ചക്ക് മൂന്നു മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയപ്പോൾ ജനങ്ങൾക്ക് അത്ഭുതവും പരിഭ്രാന്തിയുമായി. അധികൃതരെത്തി കാര്യങ്ങൾ അന്വേഷിച്ച് വിവരം പറഞ്ഞപ്പോഴാണ് ആശ്വാസമായത്.ബാംഗ്ലൂരിൽ നിന്നും തൃശൂർക്ക് പോവുകയായിരുന്ന ചിപ്സൺ എവിയേഷൻ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്റ്റേഡിയം ഗ്രൗണ്ടിൽ ഇറക്കിയത്. പോകാനുള്ള കാലാവസ്ഥയായപ്പോൾ അവർ പോവുകയും ചെയ്തു.