കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം പിടിയിലായി.
ചിറ്റൂര്‍ കമ്ബിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂര്‍, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു ടെമ്ബോ ട്രാവലറും രണ്ട് കാറുകളും ഒരു ബൈക്കും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കുഴല്‍പ്പണം തട്ടുന്ന സംഘം കമ്ബിളിച്ചുങ്കത്ത് തമ്ബടിച്ചിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചിറ്റൂര്‍ പൊലീസും ഡാന്‍സാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്
കുഴല്‍പ്പണം കൊണ്ടുവരുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ കരുതിയ മുളക് സ്പ്രേയും പൊലീസ് കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ വാഹനത്തില്‍ സജ്ജമാക്കാന്‍ കരുതിയ മൂന്ന് വ്യത്യസ്ത നമ്ബര്‍ പ്ലേറ്റുകള്‍, വാഹനങ്ങളുടെ പേരും മറ്റു വിവരങ്ങളും മറയ്ക്കുന്നതിനുള്ള സ്പ്രേ പെയ്ന്റ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. .