പുതുനഗരം മുസ്ലീം ഹൈസ്ക്കൂൾ മാനേജറും, മുസ്ലിം ലീഗ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റുമായ എ. വി. ജലീലിനാണ് മർദ്ദനമേറ്റത്. വീടിനകത്ത് കയറി ഒരു സംഘം ആളുകൾ മർദ്ദിച്ചെന്നാണ് ജലീലിന്റെ പരാതി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തതായും പരാതിയുണ്ട്.