പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. 26 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ 16നാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈറിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ശ്രീനിവാസിന്റെ വധം എന്നാണ് പോലീസ് കണ്ടെത്തൽ.