കല്ലടിക്കോട് ദേശീയപാതയിൽ പനയംപാടം മേഖലയിലെ അപകടങ്ങൾക്ക് പള്ളിപ്പടി വരെയുള്ള ഭാഗത്തെ കൊടും വളവ് നിവർത്തി പാതപുനർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാത നവീകരണത്തിന് ശേഷം പനയം പാടത്ത് സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അവർ.