മ
8 മ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നും കള്ളന്മാർ എത്തിയതായി പോലീസിന്റെ മുന്നറിയിപ്പ്. പാലക്കാട് യാക്കരയിൽ ആറു വീടുകളിൽ ഒരേസമയം ഇന്നലെ മോഷണശ്രമം നടന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
രാത്രിയിൽ അസാധാരണ സമയത്ത് വാതിലിൽ മുട്ടുന്നത് കേട്ടാൽ ശ്രദ്ധിച്ചു മാത്രം തുറക്കണമെന്നും പോലീസിന്റെ നിർദ്ദേശമുണ്ട്.
വാതിൽ പൊളിച്ച് അകത്തുകയറാനാണ് കള്ളന്മാർ ശ്രമിച്ചിരിക്കുന്നത്. ഇവരുടെ മോഷണത്തിന്റെ രീതി കൊണ്ടാണ് ഇവർ തിരുട്ട് ഗ്രാമത്തിൽ നിന്ന് എത്തിയവരാണെന്ന് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.