കേരളശ്ശേരി ഹൈസ്കൂൾ ബലി പെരുന്നാൾ ആഘോഷിച്ചു
കേരളശ്ശേരി ഹൈസ്കൂളിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബലി പെരുന്നാൾ ആഘോഷിച്ചത്
പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീത ദേവി പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു
അറബിക് അധ്യാപകൻ വി എം നൗഷാദ് അധ്യക്ഷത വഹിച്ചു
പെരുന്നാൾ സന്ദേശം നൽകുകയും, മധുര വിതരണം നടത്തുകയും ചെയ്തു
അറബിക് ക്യാപ്റ്റൻ എം അൻഷിഫ നസ്റിൻ, സെക്രട്ടറി ടി എ മുഹമ്മദ് സ്വാലിഹ്, വൈസ് പ്രസിഡന്റ് എ ആർ നിഹാല, ഇ എം മുബഷിദ, എ എഫ് ഫാത്തിമ ഫർഷാൻ, സി മുഹമ്മദ് ഷഫീഖ്, എം മുഹമ്മദ് ഷാഫി, പി എം ഷിഫാന എന്നിവർ സംസാരിച്ചു
ഫോട്ടോ : ബലി പെരുന്നാൾ ആഘോഷ ഭാഗമായി പ്രധാനാധ്യാപിക ഇൻ ചാർജ് കെ ഗീത ദേവി പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു
നൗഷാദ് വി എം
8891448144