പാലക്കാട്: ചികിത്സാ പിഴവെന്ന പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിയിലെ ജീവനക്കാരുടെയും ഡോകടര്‍മാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
തുടർച്ചയായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്. പ്രസവശേഷം തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും, കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക എന്നിവരുടെ മരണങ്ങളിലാണ് ചികിത്സാപിഴവുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും പരാതിപ്പെടുകയും ചെയ്തത്.