വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻ
അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായർക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
പാലക്കാട് നടന്ന യുവ ചിന്തൻ ശിബിർ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായർ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നൽകിയിരുന്നു.