ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി ഇന്ത്യൻ ഭരണഘടനയെ മന്ത്രി സജി ചെറിയാൻ അവഹേളിച്ചെന്നാരോപിച്ച് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു.
ജില്ല ഉപാധ്യക്ഷൻ നവീൻ വടക്കന്തറ അധ്യക്ഷത വഹിച്ചു. യുവമോർച്ച പാലക്കാട് മണ്ഡലം ജനറൽ സെക്രട്ടറി ജി. അജേഷ് സ്വാഗതം പറഞ്ഞു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി വിഷ്ണു ഗുപ്ത നന്ദി പറഞ്ഞു.