ന
ബൈക്കിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യബസ് തട്ടി, യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും പരിക്കേറ്റു. പല്ലശ്ശന തേവൻകുളം സുരേഷ് കുമാറിനാണ് (48) വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മകളെക്കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പിന്നിലിരുന്ന മകൾ മീരയ്ക്ക് (15) നിസ്സാരപരിക്കേറ്റു. മംഗലം-ഗോവിന്ദാപുരം പാതയിൽ നെന്മാറ ബസ് സ്റ്റാൻഡിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12. 30-നാണ് അപകടം.