പ്രതിഷേധിച്ചു.
നെന്മാറ. രാഹുൽഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നെന്മാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ പ്രതിക്ഷേധപ്രകടനവും ധർണ്ണയും നടത്തി. വല്ലങ്ങിയിൽ നിന്നാരംഭിച്ച പ്രകടനം നെന്മാറ ടൗൺ ബസ്സ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രസ്തുത ധർണ്ണ സമരം പഞ്ചായത്ത് പ്രസിഡന്റ് പ്രബിതജയൻ ഉൽഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ആർ.സുരേഷ് അധ്യക്ഷതവഹിച്ചു. അഡ്വ..സി.സി.സുനിൽ, എസ്.സോമൻ, എ.മോഹനൻ, ആർ.വേലായുധൻ, ആർ.ചന്ദ്രൻ , ജോസ്, സജിൽകൽമൊക്ക്, എ.രാധാകൃഷ്ണൻ ,എസ്.ഗംഗാധരൻ, എസ്.അമീർ ജാൻ,ശ്രുതിരാജ് എന്നിവർ സംസാരിച്ചു.