………………………………….
ആരോഗ്യമേള വിവിധങ്ങളായ പരിപാടികളോടെ ജൂൺ – 25 ന് നെന്മാറ ബോയ്സ് ഹൈസ്കൂളിൽ വെച്ച് നെന്മാറ എം.എൽ.എ കെ.ബാബു ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ അദ്ധ്യക്ഷത വഹിച്ചു.നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ലീലാമണി സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീത്ത കെ.പി. വിഷയാവതരണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എച്ച് സെയ്താലി കുട്ടി. ബ്ലോക്കു പഞ്ചായത്ത് അംഗങ്ങളായ മഞ്ജുളാസുരേന്ദ്രൻ. നസീമാ ഇസഹാക്ക്. കെ.ഡി.പ്രഭാകരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പ്രബിതാജയൻ, സി.വത്സല, വിഘ്നേഷ്, എൽ സായ്രാധ, കെ.എൻ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.ചന്ദ്രൻ, വി.രജനി ,ഗ്രാമ പഞ്ചായത്ത് അംഗമായ ആർ.ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ വകുപ്പുകളുടെ 19 പ്രദർശന സ്റ്റാളുകൾ മേളയിൽ ക്രമീകരിച്ചു. ഏറ്റവും മികച്ച സ്റ്റാളായി ഫയർ ആൻ്റ് റിസ്ക്യു തിരഞ്ഞെടുക്കപ്പെട്ടു .ICDS, KSEB അയിലൂർ പഞ്ചായത്തിൻ്റെ ജീവിതശൈലീരോഗനിയന്ത്രണ സ്റ്റാൾ എന്നിവ യഥാക്രമം 2, 3, 4 സ്ഥാനങ്ങൾ നേടി . ബ്ലോക്ക് പഞ്ചായത്തിലെ മുതിർന്ന വ്യക്തിയായി അയിലൂർ പഞ്ചായത്തിലെ ശ്രീമതി കുറുമ്പയെ തിരഞ്ഞെടുത്തു.വിനോദ് നരനാട്ടിൻ്റെ കിറ്റി ഷോ, കരാട്ടെ ഷോ, ഫ്ലാഷ് മോബ്, ആശ-അംഗൻവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ എന്നിവ മേളയിൽ ഉണ്ടായിരുന്നു .
ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനം ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉത്ഘാടനം ചെയ്തു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)