;പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കല്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്.
എന്നാല്‍ തനിക്കെതിരായ ഒരു വകുപ്പും നിലനില്‍ക്കുന്നതല്ലെന്നും കേസ് രഹസ്യമൊഴി നല്‍കിയതിലുള്ള വിരോധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ കന്റോണ്‍മെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കാനും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്