സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഇനി ജനങ്ങൾക്കരികിലേക്ക്. വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് അനായാസം ലഭ്യമാക്കുന്ന സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതി ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനമൊട്ടാകെ കർശനമായി നടപ്പാക്കുമെന്നും ഇതിന് ജനപ്രതിനിധികളുടെ മേൽനോട്ടം ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
ആഭ്യന്തര വൈദ്യുതി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഊർജ്ജിതമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഈ സർക്കാർ അധികാരമേറ്റതിനുശേഷം 173 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദന വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.