യൂസഫലിയുടെ ഓഫീസിൽ നിന്നുള്ള പ്രതിനിധികൾ ഗൗരിലക്ഷ്മിയുടെ കുളപ്പുള്ളി കല്ലിപ്പാടത്തെ വീട്ടിലെത്തിയാണ് ചെക്ക് കുടുംബത്തിന് കൈമാറിയത്.
സ്പൈനൽ മസ്കുലർ അട്രോഫി (എസ്. എം. എ ബാധിച്ച ഒന്നര വയസുകാരി ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് എം. എ. യൂസഫലി 25 ലക്ഷം ധനസഹായം നൽകി.
കുട്ടിയുടെ ചികിത്സയ്ക്കുള്ള മരുന്നിന് സ്വരൂപിക്കേണ്ടത് 16 കോടി രൂപയാണ്. ഇതിൽ 13 കോടി രൂപ ഇതുവരെ സ്വരൂപിച്ച് കഴിഞ്ഞു. ഇനിയും മൂന്നുകോടി രൂപ വേണം.
കുളപ്പുള്ളി കല്ലിപ്പാടം കുന്നത്ത് വീട്ടിൽ കെ. എൽ. ലിജു- നിത ദമ്പതികളുടെ ഏകമകളാണ് ഗൗരിലക്ഷ്മി.
ചികിത്സാർത്ഥം ഇന്നലെ കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.