കേരളാ മാര്യേജ്
ബ്രോക്കേഴ്സ് യൂണിയൻ.
പാലക്കാട്:
കേരളത്തിലെ അസംഘടിതരായ
വിവാഹ ദല്ലാളന്മാരെ
സംഘടിപ്പിച്ച്,
അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവകാശങ്ങൾ
സംരക്ഷിക്കുന്നതിനുമായി,
കേരളാ കോൺഗ്രസ് (സ്കറിയാ തോമസ്) പാർട്ടിയുടെ കീഴിൽ
കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ
(കെ.എം.ബി.യു)എന്ന സംഘടന രൂപികരിക്കാൻ തീരുമാനിച്ചതായി പാർട്ടി ചെയർമാൻ
.ബിനോയ് ജോസഫ് പ്രഖ്യാപിച്ചു.
സംഘടയുടെ
സംസ്ഥാന
കോർഡിനേറ്ററായി
.ജോസ് ചാലക്കലിനെ, ( സിന്ദൂരം മേര്യേജ് ബ്യൂറോപാലക്കാട്) ചെയർമാൻ നിയമിച്ചതായി പാർട്ടി സംസ്ഥാന ജന:സെക്രട്ടറി
അഡ്വ.നൈസ് മാത്യു പത്രക്കുറിപ്പിൽ
അറിയിച്ചു.
.ജോസ് ചാലക്കൽ പാർട്ടിയുടെ പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റും, സംസ്ഥാന കമ്മറ്റിയംഗവുമാണ്.
സംഘടയുടെ ആദ്യ യോഗം പാലക്കാട് വെച്ച് ജൂലൈ മാസത്തിൽ കൂടുമെന്ന് അദ്ദേഹം അറിയിച്ചു.
സംഘാടക സമതി കൺവീനർ
എം.ജെ സണ്ണി മണ്ഡപത്തിക്കുന്നേൽ നേതൃത്വം നൽകും.