വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍.
മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ തറയില്‍ വീണ ഫോണ്‍ കണ്ടെടുത്തതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഷാജഹാനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.