ഷൊര്‍ണൂരില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു.
കയ്ലിയാട് സ്വദേശി വിനുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിനുവിന്റെ അച്ഛന് ഗോപാലകൃഷ്ണന്, അമ്മ പങ്കജാക്ഷി എന്നിവരെ രാവിലെയാണ് വിഷം കഴിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്.
ആദ്യം ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബത്തിന് സാമ്ബത്തിക ബാധ്യത ഉള്ളതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.