നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തൊഴിലുപകരണങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് കമ്മിറ്റി തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി മാതൃകയായി.
പാലക്കാട് നഗരസഭയിലെ ഒന്നാം വാർഡിലെ തൊഴിലാളികൾക്ക് നൽകി പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. ദീപ മണികണ്ഠൻ അധ്യക്ഷതവഹിച്ചു. തൊഴിലുറപ്പ് കോഡിനേറ്റർ വിഷ്ണുരാജ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജി എ നാരായണസ്വാമി, ജനറൽ സെക്രട്ടറി എ സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് ടി.എ ശിവപ്രകാശ്, ട്രഷറർ പി എച് ഹക്കീം, സിഡിഎസ് ചെയർപേഴ്സൺ റീത്ത, ആശാവർക്കർ ജ്യോതി മുൻ കൗൺസിലർ മണികണ്ഠൻ, പ്രദേശവാസികൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.